കഴിഞ്ഞ വർഷം നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താനായി ചെൽസി ചാമ്പ്യൻസ് ലീഗിൽ ഇന്നിറങ്ങും. സ്വന്തം ഗ്രൗണ്ടിൽ ചെൽസിയുടെ എതിരാളികൾ റഷ്യൻ ടീമായ സെനിത് ആണ് എതിരാളികൾ. കഴിഞ്ഞ മെയ് മാസം മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കൊണ്ടാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. അന്ന് കായ് ഹാവെർട്സിനെ ഗോളിലാണ് ചെൽസി പോർട്ടോയിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്.
ചെൽസിയും സെനിതും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ചെൽസി മികച്ച ഫോമിലാണ്. ചെൽസി നിരയിൽ പരിക്കേറ്റ എൻഗോളോ കാന്റെ, പുലിസിക് എന്നിവർ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. അതെ സമയം പ്രതിരോധ താരം അലോൺസോക്ക് പകരം ഇന്ന് ചിൽവെൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. അതെ സമയം റഷ്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെ സെനിത് ഒന്നാം സ്ഥാനത്താണ്.