ലണ്ടൺ ഡാർബിയിൽ ചെൽസിയുടെ വൻ തിരിച്ചുവരവ്, വാറിൽ വേദനിച്ച് വെസ്റ്റ് ഹാം

Newsroom

Img 20220903 212856
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന ലണ്ടൺ ഡാർബി നാടകീയത നിറഞ്ഞതായിരുന്നു. വെസ്റ്റ് ഹാമും ചെൽസിയും നേർക്കുനേർ വന്ന മത്സരത്തിൽ ചെൽസി 2-1ന്റെ വിജയം സ്വന്തമാക്കി.

ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൺ ഡാർബിയിൽ വിരസമായ ആദ്യ പകുതി ആണ് കണ്ടത്. രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ എന്ന് പറയാൻ ഒന്ന് പോലും സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി ചൂടുപിടിച്ചു. മത്സരത്തിന്റെ 61ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം ബോവന്റെ ഒരു വോളി മെൻഡി സമർത്ഥമായി സേവ് ചെയ്തു.

20220903 211152

ആ ഷോട്ടിന് പിന്നാലെ വന്ന കോർണർ വെസ്റ്റ് ഹാം ഗോളാക്കി മാറ്റി. റൈസ് ഗോൾ മുഖത്തേക്ക് തിരിച്ചു നൽകിയ ബോൾ അന്റോണിയോ വലയിലേക്ക് എത്തിക്കുക ആയിരുന്നു. അന്റോണിയോയുടെ ഈ സീസണിലെ ആദ്യ ലീഗ് ഗോളായിരുന്നു ഇത്.

പിന്നാലെ ചിൽവെലിനെ സബ്ബാക്കി എത്തിച്ചു. 76ആം മിനുട്ടിൽ ചിൽവെൽ ചെൽസിക്ക് വേണ്ടി സമനില ഗോളും നേടി. ഫബിയൻസ്കിയുടെ കാലുകൾക്ക് ഇടയിലൂടെ ആയിരുന്നു ചിൽവെലിന്റെ ഫിനിഷ്.

ചെൽസി ഇതിനു പിന്നാലെ വിജയത്തിനായി ശ്രമങ്ങൾ തുടർന്നു. 88ആം മിനുട്ടിൽ ഹവേട്സിലൂടെ ചെൽസി രണ്ടാം ഗോൾ നേടി. ചിൽവെൽ ആണ് ഈ ഗോൾ ഒരുക്കിയത്. സ്കോർ 2-1‌‌‌. ചെൽസി വിജയിച്ചു എന്ന് തോന്നിയ നിമിഷം.

20220903 212628

പക്ഷെ തൊട്ടടുത്ത നിമിഷം വെസ്റ്റ് ഹാമിന്റെ മറുപടി വന്നു. കോർനെ നേടിയ ഗോൾ കളി 2-2 എന്നാക്കി എങ്കിലും. വാർ ആ ഗോൾ നിഷേധിച്ചു. ഇത് ചെൽസിക്ക് ആശ്വാസമായി.

ചെൽസി ഈ വിജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി. വെസ്റ്റ് ഹാമിന് 4 പോയിന്റാണ് ഉള്ളത്.