യുവന്റസിനൊപ്പം തുടർച്ചയായ ഒൻപതാം കിരീടമാണ് ജോർജിയോ കിയല്ലിനി സ്വന്തമാക്കുന്നത്. ഇറ്റലിയിൽ ചരിത്രമായ 9 സീസണിലെ യുവന്റസിന്റെ വിജയക്കുതിപ്പിൽ പങ്കെടുത്ത ഏകതാരവും കിയല്ലിനി തന്നെ. നിലവിൽ യുവന്റസിലെ മ്റ്റൊരു താരവും ഈ 9 സീസണിലും യുവന്റസിന്റെ കൂടെ ഉണ്ടായിട്ടില്ല.
യുവന്റ്സിന്റെ സുവർണ്ണകാല ഇതിഹാസങ്ങളായ ആൻഡ്രിയ ബർസാഗ്ലി കഴിഞ്ഞ സീസണിൽ വിരമിച്ചപ്പോൾ ബൊണൂചിയും ബുഫണും ഓരോ സീസണിൽ മിലാന് വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും കളിക്കുകയും ചെയ്തു. യുവന്റസിന് വേണ്ടി 510 മത്സരങ്ങൾ കളിച്ചിട്ടുള്ള കിയല്ലിനി 36 ഗോളുകൾ അടിക്കുകയും 22 എണ്ണത്തിന് വക്ഷ്ഹിയൊരുക്കുകയും ചെയ്തിട്ടുണ്ട്. യുവന്റ്സ് പ്രതിരോധത്തിന്റെ നായകനായ കിയല്ലിനി 89മഞ്ഞക്കാർഡുകളും 5 ചുവപ്പ് കാർഡുകളുമാണ് ഏറ്റുവാങ്ങിയത്. യുവന്റസിനൊപ്പം ലീഗ് സ്വന്തമാക്കി ചരിത്രമെഴുതിയതിന് പുറമേ 4 കോപ്പ ഇറ്റലിയയും 4 ഇറ്റാലിയൻ സൂപ്പർ കപ്പും 2006-07 സീസണിലെ സീരി ബി കിരീടവും നേടിയിട്ടുണ്ട്.