ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിൽ താനില്ല, വ്യക്തമാക്കി സൗരവ് ഗാംഗുലി

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിൽ സൗരവ് ഗംഗുലി കളിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സൗരവ് ഗാംഗുലിയും ഇത്തവണത്തെ ടൂര്‍ണ്ണമെന്റിൽ കളിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

സംഘാടകര്‍ ഗാംഗുലി പങ്കെടുക്കുമന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട് അധികം വൈകാതെയാണ് ഇതിൽ വ്യക്തത വരുത്തി ഗാംഗുലി എത്തിയത്. വിരേന്ദര്‍ സേവാഗ്, ഷെയിന്‍ വാട്സൺ, ഓയിന്‍ മോര്‍ഗന്‍, മുത്തയ്യ മുരളീധരന്‍, പത്താന്‍ സഹോദരന്മാര്‍ എന്നിവര്‍ക്ക് പുറമെ മോണ്ടി പനേസര്‍, ഹര്‍ഭജന്‍ സിംഗ്, ലെന്‍ഡൽ സിമ്മൺസ്, ദിനേശ് രാംദിന്‍, മഷ്റഫെ മൊര്‍തസ എന്നിവരും ടൂര്‍ണ്ണമെന്റിൽ കളിക്കുന്നുണ്ട്.