മാജിക്കിലൂടെ കസോളയെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച് വില്ലാറയൽ

Staff Reporter

ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വില്ലാറയലിൽ തിരിച്ചെത്തിയ കസോളയെ മാജിക്കിലൂടെ തങ്ങളുടെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച് വില്ലാറയൽ. കാലിയായ ഒരു ഗ്ലാസ് ട്യൂബിൽ പുക നിറച്ചതിനു ശേഷം അതിൽ കസോളയെ പ്രത്യക്ഷപെടുത്തിയാണ് സ്വന്തം കാണികൾക്ക് മുൻപിൽ താരത്തെ അവതരിപ്പിച്ചത്.

ഈ സീസണിൽ ആഴ്‌സണൽ താരത്തെ റിലീസ് ചെയ്തതോടെയാണ് വില്ലാറയൽ കസോളയെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി പരിക്കുമൂലം താരം കളിക്കളത്തിൽ നിന്ന് പുറത്തായിരുന്നു. ആഴ്സണലിന്‌ വേണ്ടി 6 വർഷത്തോളം ബൂട്ടകെട്ടിയ കസോള രണ്ട് എഫ്.എ കപ്പും അവർക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

തുടർന്നാണ് ഒരു വർഷത്തെ കരാറിൽ വില്ലാറയലിൽ എത്തിയത്.  രണ്ട് ഘട്ടങ്ങളിലായി താരം വില്ലാറയലിനു വേണ്ടി 241 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial