കവാനിയുടെ പി എസ് ജി കരാർ അവസാനിച്ചു, ഏഴു വർഷത്തെ യാത്രയ്ക്ക് അവസാനം

Newsroom

ഉറുഗ്വേ താരമായ കവാനിയുടെ പി എസ് ജിയുമായുള്ള കരാർ അവസാനിച്ചു. താരം ഇപ്പോൾ ഫ്രീ ഏജന്റായിമാറി. ഏഴ് വർഷമായി പി എസ് ജിയുടെ നേടുംതൂണായിരുന്നു കവാനി. താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ് തയ്യാറാകാത്തതോടെയാണ് കവാനി ക്ലബ് വിടാൻ തീരുമാനിച്ചത്. ഇനി ബാക്കിയുള്ള കപ്പ് ഫൈനലുകളിലോ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലോ കവാനി പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല.

കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അങ്ങോട്ടേക്ക് പോകാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ വിവരങ്ങൾ. 32കാരനായ കവാനി 2013 മുതൽ പി എസ് ജിയുടെ ഏറ്റവും പ്രധാന താരമായിരുന്നു. പി എസ് ജിക്ക് വേണ്ടി 301 മത്സരങ്ങൾ കളിച്ച കവാനി 200 ഗോളുകൾ നേടിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. 19 കിരീടങ്ങളും പി എസ് കിക്ക് ഒപ്പം നേടിയിട്ടുണ്ട്.