ക്യാച്ചിന് മുന്നെ ക്രോസ് ചെയ്തത് കൊണ്ട് ഇനി കാര്യമില്ല, പുതിയ ബാറ്റ്സ്മാൻ തന്നെ സ്ട്രൈക്കിൽ ഇറങ്ങണം, ക്രിക്കറ്റ് നിയമങ്ങൾ മാറുന്നു

Marylebone Cricket Club (MCC) 2022 ലെ പുതിയ നിയമസംഹിത ബുധനാഴ്ച പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങൾ ആണ് പുതുതായി ക്രിക്കറ്റിൽ വരാൻ പോകുന്നത്. 2017ൽ ആയിരുന്നു ഇതിനു മുമ്പ് ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്. ഒക്ടോബർ ഒന്നു മുതൽ പുതിയ നിയമസംഹിത നിലവിൽ വരും. മാറിയ നിയമങ്ങളിൽ പ്രധാനം ക്യാച്ച് ആയി ഔട്ട് ആകുന്ന സാഹചര്യത്തിൽ ബാറ്റ്സ്മാൻ ക്രോസ് ചെയ്താൽ അടുത്ത പന്ത് ആര് നേരിടും എന്നതാണ്‌.

ഇനി ഒരു ബാറ്റർ ക്യാച്ച് ആയി ഔട്ട് ആയാൽ പുതുതായി ബാറ്റ് ചെയ്യാൻ വരുന്ന കളിക്കാരൻ തന്നെ സ്‌ട്രൈക്കർ ആകേണ്ടി വരും. (അത് ഒരു ഓവറിന്റെ അവസാനമല്ലെങ്കിൽ). നേരത്തെ, ക്യാച്ച് എടുക്കുന്നതിന് മുമ്പ് ബാറ്റർമാർ ക്രോസ് ചെയ്താൽ പുതിയ കളിക്കാരൻ നോൺ-സ്ട്രൈക്കേഴ്‌സ് എൻഡിലേക്ക് പോവുകയും നേരത്തെ നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബാറ്റർ സ്ട്രൈക്കിൽ എത്തിക്കുകയുമായിരുന്നു.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ദി ഹണ്ട്രഡ് ടൂർണമെന്റിൽ ഇത് നേരത്തെ പരീക്ഷിച്ചിരുന്നു. ഈ നിയമം കൂടാതെൻ നിരവധി നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ എം സി സി വരുത്തിയിട്ടുണ്ട്.