ശസ്ത്രക്രിയ നടത്തില്ല, ചാഹർ പെട്ടെന്ന് തന്നെ ഐ പി എല്ലിൽ തിരികെയെത്തും

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2022 ഏപ്രിൽ പകുതിയോടെ ഇന്ത്യയുടെ പേസർ ദീപക് ചാഹർ തിരികെ കളത്തിൽ എത്തു. പരിക്ക് കാരണം ഈ ഐ പി എല്ലിന്റെ ഭൂരിഭാഗവുൻ ചാഹറിന് നഷ്ടപ്പെടും എന്നായിരുന്നു ആദ്യം വാർത്തകൾ. എന്നാൽ താരൻ ഇപ്പോൾ ശസ്ത്രക്രിയ വേണ്ട എന്ന് തീരുമാനിച്ചതീടെ തിരിച്ചുവരവ് വേഗത്തിൽ ആകും. ഐപിഎൽ 2022 ലേലത്തിൽ 14 കോടി രൂപയ്ക്ക് ആയിരുന്നു ചെന്നൈ ചാഹറിനെ വാങ്ങിയത്.

അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്‌. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കാൻ ഏപ്രിൽ പകുതിയോടെ ചാഹർ എത്തും. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പൂണ്ണ ആരോഗ്യവാൻ ആകാനുള്ള പരിശ്രമത്തിലാണ് ചാഹർ‌