മുമ്പ് എഫ് സി ഗോവയുടെ ഡിഫൻസിലെ പ്രധാന താരമായിരുന്ന കാർലോസ് പെന ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു. എഫ് സി ഗോവയുടെ പരിശീലകനായാണ് പെന എത്തുന്നത്. അദ്ദേഹം എഫ് സി ഗോവയുടെ പരിശീലകനാലുമെന്ന് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ഫെറാണ്ടോ ക്ലബ് വിട്ടത് മുതൽ എഫ് സി ഗോവ ഒരു സ്ഥിര പരിശീലകനായി അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണം ആണ് കാർലോസ് പെനയിൽ എത്തിയത്.
𝗡𝗼𝘄 𝗯𝗲𝗴𝗶𝗻𝘀 𝗖𝗵𝗮𝗽𝘁𝗲𝗿 𝟮
Welcome back home, 𝗖𝗼𝗮𝗰𝗵 @carlosgopena 🧡🌴🌊#ForcaGoa #KGF2 #KGFChapter2 #WelcomeBackPeña pic.twitter.com/1w4b5Iq7ZY
— FC Goa (@FCGoaOfficial) April 16, 2022
സ്പാനിഷ് താരം രണ്ടു സീസണോളാം എഫ് സി ഗോവയ്ക്ക് ഒപ്പം കളിക്കാരനായി ഉണ്ടായിരുന്നു. ഗോവയെ ലീഗ് ഷീൽഡ് സ്വന്തമാക്കിയതിൽ പെന പ്രധാന പങ്കുവഹിച്ചിരുന്നു. മുൻ ബാഴ്സലോണ യൂത്ത് ടീം താരമാണ് കാർലോസ് പെന. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി , ബാഴ്സലോണ സി ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബുകളായ ഗെറ്റാഫെ, ഒവിയേഡോ, വല്ലെഡോയിഡ് എന്നീ ടീമുകളുടെ ഡിഫൻസിലും കാർലോസ് മുമ്പ് മികച്ചു നിന്നിട്ടുണ്ട്. വല്ലഡോയിഡിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമുകളെയും കാർലോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിനായി അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2003ൽ സ്പെയിൻ അണ്ടർ 20 ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോൾ ടീമിൽ ഉണ്ടായിരുന്നു.