രാഹുലിന് സെഞ്ച്വറി തിളക്കം, മുംബൈക്ക് എതിരെ ലക്നൗവിന് വലിയ സ്കോർ

ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ ലൈനൗവിന് വലിയ സ്കോർ. 199/4 എന്ന നിലയിലാണ് അവർ കളി അവസാനിപ്പിച്ചത്.

ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ 5 ഓവറിൽ തന്നെ ലഖ്നൗ 50 കടന്നു. 52 റൺസിൽ നിൽക്കെ 24 റൺസ് എടുത്ത ഡിക്കോക്ക് പുറത്തായി. ഫാബിയൻ അലൻ ആയിരുന്നു വിക്കറ്റ് എടുത്തത്. അതിനു ശേഷം മനീഷ് പാണ്ടെയും ഒത്തു ചേർന്ന് രാഹുൽ സ്കോറിംഗ് വേഗത കുറക്കാതെ തന്നെ റൺസ് ഉയർത്തു. രാഹുൽ 33ആം പന്തിൽ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. മനീഷ് 38 റൺസ് എടുത്ത് മുരുഗൻ അശ്വിന്റെ പന്തിൽ ബൗൾഡ് ആയി.

രാഹുൽ ഒരു വശത്ത് ഉറച്ച് നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ മറുവശത്ത് വന്ന സ്റ്റോയിനിസിന് 10 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഉനദ്കട് ആണ് സ്റ്റോയിനിസിനെ പുറത്താക്കിയത്‌. രാഹുൽ പിന്നീട് ഹൂഡയുമായി ചേർന്ന് ലക്നൗവിനെ 199ലേക്ക് എത്തിച്ചു. രാഹുൽ തന്റെ മൂന്നാം ഐ പി എൽ സെഞ്ച്വറി പൂർത്തിയാക്കി. 60 പന്തിൽ 103 റൺസ് എടുത്ത് രാഹുൽ പുറത്താകാതെ നിന്നു.