കരീബിയൻ പ്രീമിയർ ലീഗ് ഫിക്സ്ചറുകളായി

Staff Reporter

2020ലെ കരീബിയൻ പ്രീമിയർ ലീഗിനുള്ള ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഇത് പ്രകാരം ഓഗസ്റ്റ് 18ന് തുടങ്ങുന്ന കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ സെപ്റ്റംബർ 10ന് നടക്കും. ടൂർണമെന്റിലെ ഉദ്‌ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ഗയാന ആമസോൺ വാരിയേഴ്‌സ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ നേരിടും.

ടൂർണമെന്റിൽ 33 മത്സരങ്ങളും ട്രിനിഡാഡ് & ടൊബാഗോയിലെ രണ്ട് സ്റ്റേഡിയങ്ങളിൽ വെച്ചാവും നടക്കുക. റ്റാറൂബയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് 23 മത്സരങ്ങളും പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ വെച്ച് 10 മത്സരങ്ങളുമാണ് നടക്കുക. സെമി ഫൈനൽ മത്സരവും ഫൈനൽ മത്സരവും ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാവും നടക്കുക.

കൊറോണ വൈറസ് ബാധയെ തുടർന്ന് ബയോ സുരക്ഷാ ഒരുക്കിയ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ വെച്ചാവും മത്സരങ്ങൾ നടക്കുക. കൊറോണ വൈറസ് ബാധക്ക് ശേഷം നടക്കുന്ന ആദ്യ പ്രധാനപ്പെട്ട ടി20 ടൂർണമെന്റ് കൂടിയാവും കരീബിയൻ പ്രീമിയർ ലീഗ്.