സച്ചിന്റെ വാക്കുകൾ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായെന്ന് യുവരാജ് സിംഗ്

- Advertisement -

കാൻസർ ചികിത്സക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തന്റെ തിരിച്ചുവരവിന് സഹായകരമായത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകകളെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകളാണ് കാൻസർ ചികിത്സക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചതെന്നും തുടർന്ന് ഇന്ത്യൻ ടീമിൽ എത്തിയതെന്നും യുവരാജ് സിംഗ് പറഞ്ഞു.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ താൻ ക്രിക്കറ്റ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ തുടർന്നും ക്രിക്കറ്റ് കളിക്കണമെന്നും സച്ചിൻ തന്നോട് പറഞ്ഞതായി യുവരാജ് സിംഗ് പറഞ്ഞു. തുടർന്ന് താൻ കുറച്ച് വർഷങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചെന്നും ഏകദിനത്തിൽ തന്റെ ഏറ്റവും വലിയ സ്കോർ നേടിയത് ഈ തിരിച്ചുവരവിന് ശേഷമാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ താരമായിരുന്ന യുവരാജ് സിങ്ങിന് കാൻസർ ബാധ സ്ഥിരീകരിച്ചത്.

Advertisement