വനിതാ ലോകകപ്പ്, വിജയത്തോടെ കാനഡ തുടങ്ങി

Newsroom

വനിതാ ലോകകപ്പിൽ മികച്ച തുടക്കവുമായി കാനഡ. ഇന്നലെ നടന്ന മത്സരത്തിൽ കാമറൂണെ ആണ് കാനഡ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാനഡയുടെ വിജയം. കളിയിൽ ഉടനീളം മികച്ചു നിന്നതും കാനഡയായിരുന്നു. ഒരു കോർണറിൽ നിന്ന് ലഭിച്ച അവസരം ഒഴിച്ചാൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കാമറൂണായില്ല. വനിതാ ലോകകപ്പിൽ ഇതുവരെ വിജയം സ്വന്തമാക്കാൻ ആവാത്ത ടീമാ‌ണ് കാമറൂൺ.

കളിയലെ ആദ്യ പകുതിയിലാ‌ണ് കാനഡ വിജയ ഗോൾ നേടിയത്. കദൈശ ബുചനൻ ആയിരുന്നു സ്കോറർ. 2015 ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കദൈശ ആ പഴയ ഫോമിൽ തന്നെ ഉണ്ടെന്ന് സൂചനകൾ ആണ് നൽകിയത്. ഇനി ജൂൺ 16ന് ന്യൂസിലാന്റിനെതിരെ ആണ് കാനഡയുടെ മത്സരം.