മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് വിനീഷ്യസ് ജൂനിയർ

- Advertisement -

മെസ്സി പകരം വെക്കാനില്ലാത്ത താരമാണ് റയൽ മാഡ്രിഡ് യുവതാരം വിനീഷ്യസ് ജൂനിയർ. പൊതുവെ റയൽ മാഡ്രിഡ് താരങ്ങൾ വൈരികളായ ബാഴ്സലോണയിൽ കളിക്കുന്നതിനാൽ മെസ്സിയെ പ്രശംസിക്കാറില്ല. എന്നാൽ മെസ്സിയെ കുറിച്ച് നല്ലതു പറയാൻ വിനീഷ്യസ് യാതൊരു മടിയും കാണിച്ചില്ല. മെസ്സി അത്ഭുതപ്പെടുത്തുന്ന താരമാണെന്ന് വിനീഷ്യസ് പറഞ്ഞു.

ലോക ഫുട്ബോൾ ചരിത്രം എടുത്താൽ ലഭിക്കുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായി മെസ്സി ഉണ്ടാകും എന്നും വിനീഷ്യസ് പറഞ്ഞു. കോപ അമേരിക്ക ടീമിൽ ഇടം ലഭിക്കാത്തതിനാൽ വിനീഷ്യസ് ഇപ്പോൾ വെക്കേഷനിലാണ്. അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡിന്റെ പ്രധാന ഭാഗമായി മാറാമെന്നാണ് വിനീഷ്യസ് പ്രതീക്ഷിക്കുന്നത്.

Advertisement