ചാമ്പ്യന്മാരായ കാമറൂണ് തകർപ്പൻ തുടക്കം

Newsroom

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കാമറൂണ് ഗംഭീര തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഗിനിയ ബസാവുവെ ആണ് കാമറൂൺ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാമറൂൺ വിജയം. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയിരുന്നു എങ്കിലും ഗോളുകൾ അധികം നേടാത്ത വിഷമം കാമറൂണ് ഉണ്ടാകും.

കളിയുടെ 66ആം മിനുട്ടിൽ ബനാന ആണ് കാമറൂണെ ആദ്യം മുന്നിൽ എത്തിച്ചത്. തൊട്ടു പിന്നാലെ സബ്ബായി എത്തിയ ബഹാകൊനും ഗോൾ നേടി. രണ്ട് ഗോൾ പിറന്നതോടെ തന്നെ കാമറൂണ് വിജയം ഉറപ്പിച്ചിരുന്നു. അടുത്ത മത്സരത്തിൽ 29ആം തീയതി ഘാനയെ ആണ് കമറൂണ് നേരിടേണ്ടത്.