ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരമായ മാറ്റ്സ് ഹമ്മൽസിനെ തിരികെ എത്തിക്കാൻ ബൊറുസിയ ഡോർട്ട്മുണ്ട്. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരമാണ് മാറ്റ്സ് ഹമ്മൽസ്. സമീപകാലത്തൊന്നുമില്ലാത്ത വണ്ണം ഈ സീസണിൽ ബുണ്ടസ് ലീഗ കിരീടത്തിനായി പോരാട്ടം നടന്നിരുന്നു.
ഈ സീസണിൽ കിരീടം നേടാൻ ഡോർട്ട്മുണ്ടിന് സാധിക്കാത്തിരുന്നത് പ്രെഷർ ഹാന്റിൽ ചെയ്യാൻ സാധിക്കുന്ന എക്സ്പീരിയൻസ്ട് താരങ്ങൾ ഇല്ലാത്തതായിരുന്നെന്നാണ് വിലയിരുത്തൽ. ഡോർട്ട്മുണ്ടിന്റെ ബയേണിന്റെ അക്കാദമി താരമായ ഹമ്മൽസ് 2009 ലാണ് ബൊറുസിയ ഡോർട്ട്മുണ്ടിലെത്തിയത്. ജർഗൻ ക്ലോപ്പിന്റെ കീഴിൽ ബൊറുസിയ ഡോർട്ട്മുണ്ടിനൊപ്പം രണ്ട് തവണ ലീഗ് കിരീടം നേടാനും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്താനും ഹമ്മൽസിന് കഴിഞ്ഞു.
പിന്നീട് 2016ലാണ് ബയേണിലേക്ക് ഹമ്മൽസ് തിരിച്ചെത്തുന്നത്. മൂന്ന് ബുണ്ടസ് ലീഗ കിരീടങ്ങളും ഒരു ജർമ്മൻ കപ്പും ഹമ്മൽസ് ബയേണിനൊപ്പം നേടി. ഈ സീസണിൽ ബയേണിന്റെ റെക്കോർഡ് സൈനിംഗ് ലൂക്കസ് ഹെർണാണ്ടസ് എത്തുന്നതോടു കൂടി ബെഞ്ചിലിടം പിടിക്കാനുള്ള സാധ്യതകൾ താരവും മുങ്കൂട്ടി കാണുന്നുണ്ട്. കഴിഞ്ഞ സീസണിൽ നിക്ലാസ് സുലേയ്ക്കൊപ്പം ബയേണിന്റെ പ്രതിരോധം കാത്തത് ഹമ്മൽസായിരുന്നു. ജർമ്മനിയോടൊപ്പം ലോകകപ്പ് നേടാനും ഹമ്മൽസിന് സാധിച്ചിരുന്നു.