റിലഗേഷൻ പോരാട്ടം അവസാന ദിവസത്തിലേക്ക്, ബേർൺലിക്കും ലീഡ്സിനും 35 പോയിന്റ്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം അവസാന ദിവസത്തേക്ക് നീളും. ഇന്ന് ബേർൺലി ആസ്റ്റൺ വില്ലയുമായി സമനിലയിൽ പിരിഞ്ഞതോടെ റിലഗേഷൻ പോരാട്ടം തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് ബേർൺലിയും ആസ്റ്റൺ വില്ലയും 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ബാർൺസ് ആണ് ബേർൺലിക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ എഡു ബുയെന്ദിയയിലൂടെ വില്ല സമനില നേടി. ഈ സമനില നേടിയ ബേർൺലി 37 മത്സരത്തിൽ 35 പോയിന്റുമായി 17ആം സ്ഥാനത്ത് ആണ്‌. ലീഡ്സ് യുണൈറ്റഡിനും 35 പോയിന്റ് ആണുള്ളത്. അവർ 18ആം സ്ഥാനത്ത് റിലഗേഷൻ സോണിലും നിൽക്കുന്നു. ലീഡ്സിന് ഗോൾ ഡിഫറൻസ് വളരെ കുറവാണ്. അതു കൊണ്ട് തന്നെ അവർക്ക് അടുത്ത് മത്സരത്തിൽ ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തിയാലെ പ്രതീക്ഷയുള്ളൂ.

ലീഡ്സ് അവസാന മത്സരത്തിൽ എവേ മാച്ചിൽ ബ്രെന്റ്ഫോർഡിനെയും ബേർൺലി ഹോം മത്സരത്തിൽ ന്യൂകാസിലിനെയും ആണ് നേരിടേണ്ടത്. നോർവിചും വാറ്റ്ഫോർഡും നേരത്തെ തന്നെ റിലഗേറ്റശ് ആയിരുന്നു.