ഇരട്ട ഗോളുകളുമായി കോനാക്കി, ഷാൽകെയെ തകർത്ത് ഫോർച്യൂണ ദാസെൽഡോർഫ്

Jyotish

ബുണ്ടസ് ലീഗയിൽ ഫോർച്യൂണ ദാസെൽഡോർഫിന് വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ഷാൽകെയെ ഫോർച്യൂണ ദാസെൽഡോർഫ് തകർത്തത്. ഇരട്ട ഗോളുകളുമായി ഡേവിഡ് കോനാക്കി ഫോർച്യൂണയുടെ വിജയത്തിന് ചുക്കാൻ പിടിച്ചപ്പോൾ ഡൊമെനിക്കോ ടെഡെസ്‌കോയുടെ ഷാൽകെക്ക് പിടിച്ച് നിൽക്കാനായില്ല. ഡോടി ലുക്ക്ബാക്കിയോ, ബെനിറ്റോ രമൺ എന്നിവർ ഫോർച്യൂണയ്ക്ക് വേണ്ടി സ്‌കോർ ചെയ്തു.

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ പരാജയത്തിന് ശേഷം ഫോർച്യൂണയുടേറ്റ പരാജയം ഷാൽകെക്ക് വമ്പൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ യൂറോപ്പ്യൻ യോഗ്യത നേടിയ ഷാൽകെ ഇപ്പോൾ റെലെഗേഷൻ ഭീഷണിയിലാണ്. ഈ വമ്പൻ പരാജയം ടെഡെസ്‌കോയുടെ പരിശീലക സ്ഥാനത്തിന് വരെ ഭീഷണി ഉയർത്തിയിരിക്കുകയാണ്.