ഐതിഹാസ കരിയറിന് അന്ത്യം! ബുഫൻ വിരമിച്ചു

Wasim Akram

Picsart 23 08 02 20 47 15 268
Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂഗി ബുഫൻ ഫുട്‌ബോളിൽ നിന്നു വിരമിച്ചു. 2021 മുതൽ ഇറ്റാലിയൻ രണ്ടാം ഡിവിഷനിൽ പാർമക്ക് ആയി കളിച്ച ബുഫൻ 45 മത്തെ വയസ്സിൽ ആണ് ഫുട്‌ബോൾ കളി അവസാനിപ്പിക്കുന്നത്. 1995 ൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 28 വർഷത്തെ കരിയറിൽ 1100 ൽ അധികം മത്സരങ്ങൾ ആണ് ക്ലബ്, രാജ്യാന്തര തലങ്ങളിൽ കളിച്ചത്.

ബുഫൻ

ഇറ്റലിക്ക് ആയി 176 മത്സരങ്ങളിൽ ബുഫൻ ഇറ്റാലിയൻ വല കാത്തു. പാർമയിലൂടെ കളി തുടങ്ങിയ ബുഫൻ 2001 മുതൽ 2018 വരെ യുവന്റസിൽ അവിസ്മരണീയ കരിയർ ആണ് പടുത്തുയർത്തിയത്. തുടർന്ന് പി.എസ്.ജിക്ക് ആയി 1 സീസൺ കളിച്ച ശേഷം വീണ്ടും താരം യുവന്റസിൽ എത്തി. അതിനു ശേഷം ആണ് തന്റെ ആദ്യ ക്ലബിൽ തിരിച്ചെത്തി. ഇറ്റലിക്ക് ആയി അണ്ടർ 21 ലോകകപ്പ് നേടിയ ബുഫൻ 2006 ലോകകപ്പ് ഇറ്റലിക്ക് നേടി നൽകുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്.

ബുഫൻ

ഇറ്റലിയിൽ യുവന്റസിന് ഒപ്പം 10 തവണ സീരി എ കിരീടങ്ങൾ നേടിയ ബുഫൻ ഒരു തവണ പാരീസിന് ഒപ്പം ഫ്രഞ്ച് ലീഗും നേടി. 3 തവണ ചാമ്പ്യൻസ് ലീഗിൽ രണ്ടാമത് എത്തിയ ബുഫൻ കോപ്പ ഇറ്റാലിയ അടക്കം നിരവധി കപ്പുകളും അടക്കം 28 ട്രോഫികൾ ആണ് കരിയറിൽ നേടിയത്. ഒരുപാട് തവണ മികച്ച ഗോൾ കീപ്പർക്ക് ഉള്ള പുരസ്കാരവും ഇതിഹാസ ഗോൾ കീപ്പർ നേടിയിട്ടുണ്ട്. ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാൾ ആയിട്ടാണ് ബുഫൻ പരിഗണിക്കപ്പെടുന്നത്.