അൽ നാസർ അവസാനം ബ്രൊസോവിചിനെ സ്വന്തമാക്കി. ബ്രൊസോവിചിന്റെ ട്രാൻസ്ഫർ തുക തമ്മിൽ ധാരണയാകാൻ വൈകിയതിനാൽ അവസാന ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ ആശങ്കയിൽ ആയിരുന്നു. എന്നാൽ അൽ നസർ തന്നെ ഇന്ന് ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 18 മില്യൺ നൽകിയാണ് അൽ നസർ ഇന്റർ മിലാനിൽ നിന്ന് ബ്രൊസോവിചിനെ സൈം ചെയ്തത്. മൂന്ന് വർഷത്തേക്ക് 100 മില്യണോളം യൂറോയുടെ വേതന പാക്കേജ് ആണ് ബ്രൊസോവിചിന് അൽ നസറിൽ ലഭിക്കുക. .
2026വരെയുള്ള കരാർ ബ്രൊസോവിച് ഒപ്പുവെച്ചു. . ഹകിം സിയെചിനെയും അൽ നസർ സ്വന്തമാക്കുന്നുണ്ട്. റൊണാൾഡോക്ക് ചുറ്റും ശക്തമായ ടീമിനെ തന്നെ അണിനിരത്താൻ ആണ് അൽ നസർ ഇപ്പോൾ ശ്രമിക്കുന്നത്. അവർ ഇനിയും വലിയ ട്രാൻസ്ഫറുകൾ നടത്താം.
ബ്രൊസോവിചിനെ എത്തിക്കാൻ ബാഴ്സലോണയും ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്നലെ ലപോർട തന്നെ ബാഴ്സലോണ ആ ശ്രമങ്ങൾ അവസാനിപ്പിച്ചതായി പറഞ്ഞു. 30കാരനായ ബ്രൊസോവിച് 2015 മുതൽ ഇന്റർ മിലാന് ഒപ്പം ഉണ്ട്.