2032 ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയിനിനെ പ്രഖ്യാപിച്ചു

Brisbane

2032 ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയിനിനെ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ഒളിമ്പിക്സും പാരാളിമ്പിക്സും ആ വര്‍ഷം ബ്രിസ്ബെയിനിലാവും നടക്കുക. ടോക്കിയോയിൽ വെച്ച നടത്തിയ പ്രഖ്യാപനത്തിൽ എതിരില്ലാതെയാണ് ബ്രിസ്ബെയിനിനെ ഒളിമ്പിക്സ് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

2000ൽ സിഡ്നി ഒളിമ്പിക്സിന് ശേഷം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്സ് ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. 1956 ഒളിമ്പിക്സ് മെല്‍ബേണിലാണ് നടന്നത്. ഇനി വരുന്ന രണ്ട് ഒളിമ്പിക്സുകള്‍ പാരിസ്(2024), ലോസ് ആഞ്ചലസ്(2028) എന്നിവിടങ്ങളിലാണ്.

Previous articleകാർസൺ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും
Next articleഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ഷാക്കിബ് അല്‍ ഹസന്‍