ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷ് വാർത്ത. 15 കാരനായ മലയാളി യുവതാരം സൈറസ് അഭിലാഷ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺസ് അക്കാദമിയിൽ ചേരാൻ ഒരുങ്ങുകയാണ്. ബെംഗളൂരു എഫ്‌സിയുടെ അണ്ടർ 18 ടീമിന് വേണ്ടിയുള്ള പ്രകടനത്തിലൂടെ തരംഗം സൃഷ്ടിച്ച യുവ സ്‌ട്രൈക്കർ ഉടൻ ഇംഗ്ലണ്ട് ക്ലബിലേക്ക് നീങ്ങും എന്നാണ് റിപ്പോർട്ടുകൾ.
ജനുവരിയിലേക്ക് കരാർ നടപടികൾ പൂർത്തിയാക്കി താരത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകും. കൊച്ചിയിൽ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അഭിലാഷ.