ബ്രൈറ്റണെ തോൽപ്പിച്ച് ആഴ്സണൽ ലീഗിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ബ്രൈറ്റണെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആഴ്സണലിന്റെ ആധിപത്യം ആണ് കണ്ടത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിൽ നിന്നാണ് ആഴ്സണലിന്റെ ആദ്യ ഗോൾ വന്നത്.

ആഴ്സണൽ 23 12 17 21 26 45 844

ഒരു ഹെഡറിലൂടെ ഗബ്രിയേൽ ജീസുസ് ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. ഇതു കഴിഞ്ഞും നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പക്ഷെ അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. അവസാനം 87ആം മിനുട്ടിൽ ഹവേർട്സ് അവരുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. ഈ വിജയത്തോടെ ആഴ്സണൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ലീഗിൽ തൽക്കാലം ഒന്നാമത് എത്തി.

ബ്രൈറ്റൺ 26 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.