ബ്രെന്റ്‌ഫോർഡ് ക്ലബ് റെക്കോർഡ് തുകയ്ക്ക് ഡാംഗോ ഔട്ടാരയെ സൈൻ ചെയ്തു

Newsroom

Picsart 25 08 15 13 47 32 580
Download the Fanport app now!
Appstore Badge
Google Play Badge 1


2025/26 പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ബോൺമൗത്തിൽ നിന്ന് ഡാംഗോ ഔട്ടാരയെ £37 മില്യൺ (അഞ്ച് മില്യൺ അഡ്-ഓണുകൾ ഉൾപ്പെടെ) എന്ന ക്ലബ് റെക്കോർഡ് തുകയ്ക്ക് സൈൻ ചെയ്ത് ബ്രെന്റ്‌ഫോർഡ് ഒരു വലിയ നീക്കം നടത്തി. ബ്രെന്റ്‌ഫോർഡിന്റെ മുൻ സൂപ്പർതാരം ബ്രയാൻ എംബ്യൂമോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.

ഇത് മുന്നേറ്റനിരയിലെ വലിയൊരു വിടവ് നികത്താൻ ബ്രെന്റ്‌ഫോർഡിനെ സഹായിക്കും. 23-കാരനായ ഔട്ടാര മെഡിക്കൽ പരിശോധനകൾക്കായി പുറപ്പെട്ടു. കോച്ച് അൻഡോണി ഇറാവോളയുടെ കീഴിൽ അസ്വസ്ഥനായിരുന്ന താരം, ബോൺമൗണ്ട് വിടാനുള്ള തൻ്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.


ബോൺമൗണ്ടിനായി രണ്ടര സീസണുകളിലായി 88 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 9 അസിസ്റ്റുകളും നേടി. കഴിഞ്ഞ സീസണിൽ ബോൺമൗണ്ട് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും ഔട്ടാര നേടിയിരുന്നു. ഇരു വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള ബുർക്കിന ഫാസോ അന്താരാഷ്ട്ര താരം, തൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയും പരിചയസമ്പത്തിലൂടെയും ശ്രദ്ധേയനാണ് – രാജ്യത്തിനായി 30 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.