ഏഴ് ഗോളുകൾ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ബ്രെൻ്റ്ഫോർഡ്

Newsroom

Picsart 25 05 04 20 34 55 871
Download the Fanport app now!
Appstore Badge
Google Play Badge 1


ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്രെൻ്റ്ഫോർഡ് 4-3 എന്ന തകർപ്പം വിജയം നേടി. ഇന്ന് 14-ാം മിനിറ്റിൽ മേസൺ മൗണ്ടിലൂടെ യുണൈറ്റഡ് ലീഡ് നേടിയെങ്കിലും, ബ്രെൻ്റ്ഫോർഡിൻ്റെ ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.

Picsart 25 05 04 20 35 07 858


27-ാം മിനിറ്റിൽ ലൂക്ക് ഷായുടെ സെൽഫ് ഗോളിലൂടെ ബ്രെൻ്റ്ഫോർഡ് സമനില പിടിച്ചു. പിന്നീട് കെവിൻ ഷേഡിൻ്റെ ഇരട്ട ഗോളുകളും, യോനെ വിസ്സയുടെ ഗോളും 74-ാം മിനിറ്റോടെ ബ്രെൻ്റ്ഫോർഡിന് 4-1ൻ്റെ ലീഡ് സമ്മാനിച്ചു.

82-ാം മിനിറ്റിൽ അലഹാന്ദ്രോ ഗാർണാച്ചോയുടെ മനോഹരമായ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചുവരവിന് ശ്രമം തുടങ്ങി. 95-ാം മിനിറ്റിൽ അമാദ് ഡയല്ലോ ഗോൾ നേടിയതോടെ അത്ഭുതകരമായ ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ, അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തെ അതിജീവിച്ച് ബ്രെൻ്റ്ഫോർഡ് വിജയം ഉറപ്പാക്കി.

മത്സരത്തിൽ മത്യാസ് ഡി ലിറ്റിന് പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകും.