ക്ലബുകൾക്ക് പണി നൽകി ബ്രസീൽ, ബ്രസീലിയൻ താരങ്ങൾക്ക് പ്രീമിയർ ലീഗിൽ നിന്ന് വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ക്ലബുകൾക്ക് വൻ പണി നൽകിയിരിക്കുകയാണ് ബ്രസീൽ ദേശീയ ടീം. അന്താരാഷ്ട്ര മത്സരത്തിൽ കൊറോണ പറഞ്ഞ് ഇംഗ്ലീഷ് ക്ലബുകൾ അവരുടെ ലാറ്റിനമേരിക്കൻ താരങ്ങളെ ഇന്റർനാഷണൽ ബ്രേക്കിന് പോകാൻ അനുവദിച്ചിരുന്നില്ല. ഇതിന് പകരമായ ഫിഫയുടെ നിയമം ഉപയോഗിച്ച് ബ്രസീൽ ദേശീയ ടീം അവരുടെ പ്രീമിയർ ലീഗിലെ താരങ്ങൾക്ക് വിലക്ക് നൽകിയിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിട്ടുകൊടുക്കാത്ത താരങ്ങളെ 5 ദിവസത്തേക്ക് ബാൻ ചെയ്യാൻ രാജ്യത്തിന് ഫിഫ നിയമം അനുവാദം നൽകുന്നുണ്ട്. ഇതാണ് ബ്രസീൽ ഉപയോഗിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ താരങ്ങൾ ഒക്കെ ഇത് കൊണ്ട് ക്ലബിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ ഈ താരങ്ങൾക്ക് കളിക്കാൻ ആവില്ല. എട്ടു പ്രധാന താരങ്ങൾ ആണ് വിലക്ക് നേരിടുക. ലിവർപൂൾ താരം അലിസൺ, ഫബീനോ, ഫർമീനോ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ജീസുസ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്സിന്റെ റഫീന, എവർട്ടന്റെ റിച്ചാർൽസൺ എന്നിവർ ആകും വിലക്ക് നേരിടുക. ഇതിൽ ക്ലബുകൾ ഫിഫയ്ക്ക് അപ്പീൽ നൽകും.