പ്രൊണായ് ഹാൽദർ ജംഷദ്പൂരിൽ എത്തി

Img 20210908 155051

എ ടി കെ മോഹൻ ബഗാന്റെ വിശ്വസ്തനായ മധ്യനിര താരം പ്രൊണായ് ഹൽദർ ഇനി ജംഷദ്പൂർ എഫ് സിയിൽ. ഒരു വർഷത്തെ കരാറിലാണ് താരം ജംഷദ്പൂരിലേക്ക് എത്തുന്നത്. 2018 മുതൽ എ ടി കെക്ക് ഒപ്പമുള്ള താരമാണ് പ്രണോയ്. മോഹൻ ബഗാൻ നേരത്തെ തന്നെ താരം ക്ലബ് വിടും എന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി 16 മത്സരങ്ങൾ കളിച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 64 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ യുവടീമായ ആരോസിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഡെമ്പോയ്ക്ക് വേണ്ടിയും ഐ ലീഗ് കളിച്ചിട്ടുണ്ട്. എഫ് സി ഗോവ, മുംബൈ സിറ്റി എന്നിവരെ പ്രതിനിധീകരിച്ച് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.

Previous articleഫൽഗുനി സിങ് ഇനി ശ്രീനിധിയിൽ
Next articleക്ലബുകൾക്ക് പണി നൽകി ബ്രസീൽ, ബ്രസീലിയൻ താരങ്ങൾക്ക് പ്രീമിയർ ലീഗിൽ നിന്ന് വിലക്ക്