ലോകകപ്പിന് ശേഷമുള്ള ആദ്യ ഫിഫ റാങ്കിംഗ് ഇന്ന് ഔദ്യോഗികമായി പുറത്തിറങ്ങി. ലോകകപ്പ് ഉയർത്തി എങ്കിലും അർജന്റീന ഒന്നാം സ്ഥാനത്ത് എത്തിയില്ല. ബ്രസീൽ ആണ് അർജന്റീനക്ക് മുന്നിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. എന്നാൽ ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ ഷൂട്ടൗട്ടിന് മുന്നെ പരാജയപ്പെടുത്തിയിരുന്നു എങ്കിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നേടാൻ ആയേനെ. ഇപ്പോൾ ബ്രസീലിന് 2 പോയിന്റ് മാത്രം പിറകിലാണ് അർജന്റീന ഉള്ളത്.
ഫൈനലിൽ ഷൂട്ടൗട്ടിന് മുന്നെ ജയിച്ചിരുന്നെങ്ക ബ്രസീലിനെക്കാൾ പോയിന്റ് അർജന്റീനക്ക് ആയേനെ. ഇനി അടുത്ത ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീലിനെ മറികടക്കുക ആകും അർജന്റീനയുടെ ലക്ഷ്യം. ബ്രസീലിന് 1840.77 പോയിന്റും അർജന്റീനക്ക് 1838.38 പോയിന്യും ആണുള്ളത്.
ഫൈനലിൽ ഫ്രാൻസ് പരാജയപ്പെട്ടു എങ്കിലും അവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തിരിച്ചെത്തി. ഫ്രാൻസ് 1823 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ബെൽജിയം നാലാം സ്ഥാനത്തേക്ക് താഴ്ന്നു. നമ്മുടെ ഇന്ത്യ മാറ്റമില്ലാതെ നൂറാം സ്ഥാനത്ത് നിൽക്കുന്നു.