അവസാനം പുതിയ ഉടമകൾ ബോൾട്ടന്റെ രക്ഷക്ക് എത്തി

Wasim Akram

ഒടുവിൽ ആരാധകരുടെയും ക്ലബിന്റെയും ആശങ്കകൾക്ക് വിരാമം. ബോൾട്ടൻ വാണ്ടെറേസ് ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ തുടരും. ഇന്നലെ പുതിയ ഉടമകളെ കണ്ടെത്തി ക്ലബ് രജിസ്റ്റർ ചെയ്യാനുള്ള അവസാനദിനം ആയിരിക്കെ ക്ലബ് ഫുട്‌ബോൾ ലീഗിൽ നിന്നു പുറത്ത് ആയേക്കും എന്ന നിലയിൽ നിന്നാണ്‌ ബോൾട്ടനു മേൽ അത്ഭുതമായി പുതിയ ഉടമകൾ എത്തുന്നത്.

145 വർഷം പാരമ്പര്യം ഉള്ള ഇംഗ്ലീഷ് ക്ലബിനെ ഫുട്‌ബോൾ വെന്റേർസ്(വൈറ്റ്‌സ്) ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. ഇതോടെ ക്ലബ് അടച്ച് പൂട്ടൽ അടക്കമുള്ള വലിയ പ്രതിസന്ധിയിൽ നിന്നാണ് ബോൾട്ടൻ രക്ഷ നേടിയത്. ഇതോടെ ഈ സീസണിൽ അടക്കം ഇംഗ്ലീഷ് ലീഗിൽ തുടർന്നും കളിക്കാൻ ബോൾട്ടന് ആവും.