ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് ഫുട്ബോൾ കളിക്കാരനായി യൂറോപ്പിലും എത്തിയേക്കും. മാൾട്ടയിലെ ചാമ്പ്യൻ ക്ലബായ വലേറ്റ എഫ് സിയാണ് ബോൾട്ടിന് ആദ്യമായി പ്രൊഫഷണൽ കരാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ ഫുട്ബോൾ താരമാവാനായി ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം ട്രെയിൻ ചെയ്യുകയാാന് ഇപ്പോൾ ബോൾട്ട്. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ ക്ലബിനായി രണ്ട് ഗോളുകളും ബോൾട്ട് അടിച്ചിരുന്നു.
ബോൾട്ടിനെ മാൾട്ടയിൽ എത്തിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് വലേറ്റ എഫ് സിയുടെ ഡയറക്ടർ പറഞ്ഞു. ഈ ആഴ്ച സൈൻ ചെയ്യുകയാണെങ്കിൽ ക്ലബിന്റെ അടുത്ത ആഴ്ചത്തെ സൂപ്പർകപ്പ് ഫൈനലിൽ ബോൾടിനെ കളിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇത് പൈസയോ ശ്രദ്ധയ്ക്കൊ വേണ്ടിയല്ല ചരിത്രത്തിനു വേണ്ടി ആണെന്നും ക്ലബ് പറഞ്ഞു.
എന്നാൽ ബോൾട്ടോ അദ്ദേഹത്തിന്റെ ഏജന്റോ ഈ വാഗ്ദാനങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. ഇപ്പോൾ മറൈനേഴ്സിൽ കരാർ ഒന്നും ഇല്ലാ ബോൾട്ടിന്. എങ്കിലും തനിക്ക് ആദ്യമായി അവസരം തന്ന ക്ലബ് വിട്ട് ബോൾട്ട് പോകുമോ എന്നത് സംശയമാണ്.