അബു ദാബിയില്‍ രണ്ട് അരങ്ങേറ്റക്കാരുമായി പാക്കിസ്ഥാന്‍, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് അരങ്ങേറ്റക്കാരാണ് പാക്കിസ്ഥാനു വേണ്ടി കളിക്കാനിറങ്ങുന്നത്. പരിക്കേറ്റ ഇമാം-ഉള്‍-ഹക്കിനു പകരം ഫകര്‍ സമനും വഹാബ് റിയാസിനു പകരം മിര്‍ ഹംസയും പാക്കിസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിയ്ക്കും. പ്രാദേശിക തലത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇടം കൈയ്യന്‍ പേസ് ബൗളറാണ് മിര്‍ ഹംസ. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ല. മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്താല്‍ പാക്കിസ്ഥാനെതിരെ പരമ്പര വിജയം സാധ്യമാണെന്ന ആത്മവിശ്വാസത്തോടെയാണ് ഓസ്ട്രേലിയ മത്സരത്തിനിറങ്ങുന്നത്.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, മുഹമ്മദ് ഹഫീസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, ആസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ബിലാല്‍ ആസിഫ്, യസീര്‍ ഷാ, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്

ഓസ്ട്രേലിയ: ഉസ്മാന്‍ ഖ്വാജ, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ, ടിം പെയിന്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോണ്‍ ഹോളണ്ട്.

Previous articleബോൾട്ടിനെ സ്വന്തമാക്കാൻ വൻ കരാർ ഓഫർ ചെയ്ത് യൂറോപ്യൻ ക്ലബ്
Next articleബ്രസീൽ – അർജന്റീന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഇന്ന്