കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് എതിരെ ആരോപണം ഉന്നയിച്ച് ദേശീയമാധ്യമങ്ങൾ. സീസൺ കഴിഞ്ഞ് ആഴ്ചകൾ ആയിട്ടും ക്ലബിലെ ഭൂരിഭാഗം താരങ്ങൾക്കും ഒഫീഷ്യൽസിനും ശമ്പളം നൽകിയില്ല എന്നാണ് വാർത്ത. ദേശീയ മാധ്യമമായ The Bridge ആണ് ഇത്തരത്തിൽ ഒരു വാർത്ത കൊടുത്തത്. ടീമിലെ പ്രധാന താരങ്ങൾക്ക് ശമ്പളം കൊടുത്തു എങ്കിലും മറ്റു താരങ്ങളെ അവഗണിക്കുകയാണ് എന്നാണ് പരാതി.
പേരു പറയാൻ തയ്യാറാകാത്ത താരങ്ങളെ ഉദ്ധരിച്ചാണ് ബ്രിഡ്ജ് ഈ വാർത്ത നൽകുന്നത്. എന്നാൽ ശമ്പളം നൽകാനുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് വൈകുന്നതിനുള്ള കാരണം എന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മാനേജ്മെന്റിൽ ഉണ്ടാകുന്ന മാറ്റം കാരണം ഉണ്ടാകുന്ന സ്വാഭാവിക കാലതാമസം മാത്രമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും മാനേജ്മെന്റിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.













