“രോഹിത് ശർമ്മയെ മികച്ച ക്യാപ്റ്റനാക്കിയത് ധോണി”

- Advertisement -

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മികച്ച ക്യാപ്റ്റനാക്കിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു. ഇന്ന് ക്യാപ്റ്റൻസിയിൽ രോഹിത് പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും റായ്ഡു പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുമെല്ലാം ക്യാപ്റ്റൻസി പഠിച്ചത് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ കൂടിയായ ധോണിയിൽ നിന്ന് ആണെന്നും ധോണിയും രോഹിത് ശർമ്മയും തമ്മിൽ വലിയ വ്യതാസങ്ങൾ ഇല്ലെന്നും രോഹിത് ശർമ്മ ശരിയായ ദിശയിലാണ് മുൻപോട്ട് പോവുന്നതെന്നും റായ്ഡു പറഞ്ഞു.

അതെ സമയം ധോണി നേടിയ നേട്ടങ്ങൾ സ്വന്തമാക്കാൻ രോഹിത് ശർമ്മ ഇനിയും ഒരുപാട്  മുൻപോട്ട് പോവാൻ ഉണ്ടെന്നും രോഹിത് ശർമ്മ ഒരിക്കൽ ആ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കുമെന്നും റായ്ഡു പറഞ്ഞു.

Advertisement