കേരള ബ്ലാസ്റ്റേഴ്സ് വലിയിരു സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. കൊളംബിയൻ സെന്റർ ബാക്കായ ഒസ്വാൽദോ ഹെൻറികസ് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെക്കാൻ പോകുന്നത്. 31കാരനായ താരം ബ്രസീലികെ സീരി എ ലീഗിൽ കഴിവ് തെളിയിച്ച താരമാണ്. ബ്രസീലിലെ വലിയ ക്ലബുകളിൽ ഒന്നായ വാസ്കോ ഡി ഗാമയിലാണ് ഹെൻറികസ് ഇപ്പോൾ കളിക്കുന്നത്.
അവാസാന രണ്ടു വർഷമായി വാസ്കോ ഡി ഗാമ ക്ലബിനൊപ്പം ഹെൻറിക്കസ് ഉണ്ട്. അതിനു മുമ്പ് ബ്രസീലിയൻ ക്ലബായ സ്പോർട് റെസിഫെയിലും മെക്സിക്കൻ ക്ലബായ ക്യുരെറ്റാരോയിലും കളിച്ചിട്ടുണ്ട്. കൊളംബിയൻ ക്ലബായ മില്യണാരിയോസിലൂടെ വളർന്നു വന്ന താരമാണ്. കരുത്തുറ്റ സെന്റർ ബാക്കായ ഹെൻറികസ് ആകും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ അടുത്ത സീസണിൽ നയിക്കുക. ജിങ്കനെയും തിരിയെയും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ശക്തമാക്കാൻ തന്നെയാണ് ശ്രമികുന്നത്. ദേശീയ മാധ്യമമായ ഗോൾ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.