എന്റർടെയിൻമെന്റ് ടാക്സ് അടക്കാതെ കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ നടത്താൻ ആകില്ല എന്ന് കൊച്ചിൻ കോർപ്പറേഷൻ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾ കൊച്ചിയിൽ വെച്ച് നടത്തണം എങ്കിൽ അടക്കാൻ ബാക്കിയുള്ള എന്റർടെയിൻമെന്റ് ടാക്സ് അടക്കണം എന്ന് കൊച്ചിൻ കോർപ്പറേഷൻ. മത്സരം നടത്താൻ ലൈസൻസ് നൽകണം എങ്കിൽ എന്റർടെയിൻമെന്റ് ടാക്സ് അടച്ചേ തീരു എന്നാണ് കോർപ്പറേഷന്റെ നിലപാട്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഉടമകളായ ജി സി ഡി എക്കും കോർപ്പറേഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ടാക്സ് അടക്കാതെ കളി നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് അനുമതി നൽകരുത് എന്നാണ് ജി സി ഡി എയോട് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്.

20221019 183117

ടൈംസ് ഓഫ് ഇന്ത്യ ആണ് ഇന്ന് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. നേരത്തെ ബ്ലാസ്റ്റേഴ്സിന് ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു എന്നും പക്ഷെ ക്ലബ് പ്രതിരകിക്കാൻ പോലും തയ്യാറായില്ല എന്നും കോർപ്പറേഷനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കളി നടക്കുന്നത് തടസ്സപ്പെടുത്തൽ അല്ല ഉദ്ദേശം എന്നുൻ ടാക്സ് അടക്കേണ്ടത് കടമയാണെന്നും കൊച്ചി മേയർ എം അനിൽകുമാർ പറയുന്നു.