ക്ലീവ്‍ലാന്‍ഡില്‍ വനിത ഡബിള്‍സ് ഫൈനലില്‍ കടന്ന് സാനിയ മിര്‍സ

Sania

ക്ലീവ്‍ലാന്‍ഡിലെ ഡബ്ലുടിഎ ടൂര്‍ വനിത ഡബിള്‍സിന്റെ ഫൈനലില്‍ കടന്ന് സാനിയ മിര്‍സ – ക്രിസ്റ്റീന മക്ഹേൽ കൂട്ടുകെട്ട്. സെമി ഫൈനലില്‍ ഹാരിസൺ – എക്കീരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സാനിയ-ക്രിസ്റ്റീന സഖ്യത്തിന്റെ വിജയം.

സ്കോര്‍: 7-6, 6-2. ആദ്യ സെറ്റിൽ കടുത്ത ചെറുത്ത് നില്പ് എതിരാളികളില്‍ നിന്ന് ഉണ്ടായെങ്കിലും രണ്ടാം സെറ്റിൽ സാനിയ-ക്രിസ്റ്റീന സഖ്യം അനായാസം മുന്നേറി.

Previous articleഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ
Next articleചരിത്രത്തിനരികെ ഭവിന, ചൈനീസ് താരത്തെ പരാജയപ്പെടുത്തി ഫൈനലിലേക്ക്