ഐ എസ് എല്ലിൽ ക്ലബുകൾ ഒക്കെ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ബെംഗളൂരു എഫ് സി ഉടമ ജിൻഡാൽ തന്നെ ഇതു വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഐ എസ് എൽ ഉടമയായ നിതാ അമ്പാനിക്ക് ജിൻഡാൽ എഴുതിയ കത്തിലാണ് ക്ലബ് എത്ര വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത് എന്ന് വ്യക്തമാക്കുന്നത്.
ഐ എസ് എല്ലിൽ എത്തിയതു മുതൽ ഒരോ സീസണിലും 25 കോടിയിൽ അധികമാണ് ബെംഗളൂരു എഫ് സിയുടെ നഷ്ടം. ഈ സീസണിൽ ഈ നഷ്ടം വളരെ വലുതായിരിക്കുക ആണെന്നും ജിൻഡാൽ പറയുന്നു. ഇത്തവണ ടിക്കറ്റ് വരുമാനം ഇല്ല എന്നതും കൊറോണ കാരണം സ്പോൺസർമാർ പിൻവലിഞ്ഞതും വലിയ തിരിച്ചടിയായി. ഒപ്പം ബയോ ബബിളിൽ ടീമിനെ നിർത്തുന്നത് കൂടുതൽ ചിലവാണെന്നും ജിൻഡാൽ പറയുന്നു. ഒപ്പം റിലയൻസ് യൂത്ത് ടീമുകൾക്ക് നൽകുന്ന 2 കോടി നിർത്തലാക്കിയതും പ്രശ്നമാണ്. ജിൻഡാൽ എഴുതുന്നു.
ഇനിയും എത്രകാലം ഇങ്ങനെ പോകും എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. മറ്റു ക്ലബുകളുടെ അവസ്ഥയും വലിയ വ്യത്യാസമുണ്ടാകില്ല എന്നും അദ്ദേഹം സൂചന നൽകുന്നു.