ഐ എസ് എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ആവതിരുന്ന ബെംഗളൂരു എഫ് സി തങ്ങക്കുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ചെന്നൈയിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഒരിക്കൽ കൂടെ ഗോൾ അടിക്കാൻ കഴിയാതെ ചെന്നൈയിൻ മത്സരം അവസാനിപ്പിക്കുന്നതും ഇന്ന് കാണാൻ കഴിഞ്ഞു.
ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ബെംഗളൂരു എഫ് സിക്കായിരുന്നു. എറിക് പാർതാലുവും സുനിൽ ഛേത്രിയുമാണ് ബെംഗളൂരു എഫ് സിക്കായി ആദ്യ പകുതിയിൽ ഗോളുകൾ നേടിയത്. 14ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു പാർതാലുവിന്റെ ഗോൾ. ദിമാസ് ദെൽഗോഡോയുടെ കോർണർ പാർതാലു വലയുക് എത്തിക്കുകയായിരുന്നു. 25ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. അഗസ്റ്റോയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ.
രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ ഹാവോകിപ് ബെംഗളൂരുവിന്റെ മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ ബെംഗളൂരു എഫ് സി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. ലീഗിൽ ഒരു ഗോൾ പോലും നേടാൻ കഴിയാത്ത ചെന്നൈയിൻ ടേബിളിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്.