“ഇത് തന്റെ ഏറ്റവും മികച്ച ഇന്നിങ്സ്, മൊഹാലിയിലെ ഇന്നിങ്സിനും മേലെ” – കോഹ്ലി

Picsart 22 10 23 17 58 06 665

ഇന്ന് പാകിസ്താനെതിരെ ഒറ്റയ്ക്ക് പൊരുതി ഇന്ത്യക്ക് വിജയം നേടി തന്ന വിരാട് കോഹ്ലി ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണെന്ന് പറഞ്ഞു. ഇന്ന് 53 പന്തിൽ 82 റൺസ് ആണ് കോഹ്ലി അടിച്ചു കൂട്ടിയത്. ഇത് ഒരു സ്പെഷ്യൽ മൊമന്റ് ആണെന്നും ഇന്നത്തെ ഇന്നിങ് എങ്ങനെ സംഭവിച്ചു എന്ന് തനിക്ക് അറിയില്ല എന്നുൻ വിരാട് കോഹ്ലി പറഞ്ഞു. എന്നും മൊഹാലിയിൽ ഓസ്ട്രേലിയക്ക് എതിരെ നേടിയ 82 റൺസ് ആണ് താൻ തന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കിലെടുത്തിരുന്നത്. കോഹ്ലി തുടർന്നു.

Kകോഹ്ലി

അന്ന് 52 പന്തിൽ താൻ 82 റൺസ് എടുത്തു. ഇന്ന് 53 പന്തിൽ 82 റൺസ് എടുത്തു. പക്ഷെ കളിയുടെ പ്രാധാന്യം നോക്കുമ്പോൾ ഇതാണ് ഏറ്റവും മികച്ച ഇന്നിങ്സ് എന്ന് പറയേണ്ടി വരും എന്ന് കോഹ്ലി പറഞ്ഞു. അതും ഇത്രയും വലിയ ആരാധകർക്ക് മുന്നിൽ ആണ് എന്നതും ഈ ഇന്നിങ്സ് പ്രത്യേക ഉള്ളതാക്കുന്നു എന്ന് കോഹ്ലി പറഞ്ഞു.