ബെൻസീമ രണ്ട് പെനാൾട്ടി നഷ്ടമാക്കി എങ്കിലും റയൽ മാഡ്രിഡിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ റയൽ മാഡ്രിഡിന് വീണ്ടും വിജയം. ഇന്ന് ഒസാസുനയെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ റയൽ മാഡ്രിഡ് ലീഗ് കിരീടത്തിന് നാലു പോയിന്റ് മാത്രം ദൂരെ എത്തി. ഇന്ന് ബെൻസീമ രണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ റയൽ മാഡ്രിഡിന് വലിയ വിജയം തന്നെ സ്വന്തമാക്കാമായിരുന്നു.

ഇന്ന് 12ആം മിനുട്ടിൽ അലാബ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. ഈ ഗോളിന് തൊട്ടടുത്ത മിനുട്ടിൽ തന്നെ ബുദിമിർ ഒസാസുനക്കായി ഗോൾ മടക്കി. കളി 1-1 എന്നായി. ആദ്യ പകുതിയുടെ അവസാനം അസൻസിയോ റയലിന് ലീഡ് നൽകി.20220421 024533

രണ്ടാം പകുതിയിൽ 52ആം മിനുട്ടിലും 59ആം മിനുട്ടിലും റയലിന് പെനാൾട്ടി ലഭിച്ചു എങ്കിലും ബെൻസീമ എടുത്ത രണ്ട് കിക്കും ലക്ഷ്യത്തിൽ എത്തിയില്ല.എങ്കിലും അവസാനം പിറന്ന വാസ്കസിന്റെ ഗോളിൽ റയൽ 3 പോയിന്റ് ഉറപ്പിച്ചു.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 33 മത്സരങ്ങളിൽ നിന്ന് 78 പോയിന്റിൽ എത്തി. ഇനി നാലു പോയിന്റെ കൂടെ ലഭിച്ചാൽ റയലിന് കിരീടം ഉയർത്താം.