റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ സൗദി അറേബ്യയിലേക്ക് പോകാൻ തന്നെ സാധ്യത. ബെൻസീമയെ തേടി വന്ന സൗദിയിൽ നന്നുള്ള വൻ ഓഫർ താരൻ സ്വീകരിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ബെൻസീമയുമായി രണ്ടാം ഘട്ട ചർച്ചകൾ നടത്തി. ബെൻസീമയുടെ എല്ലാ ഡിമാൻഡും ക്ലബ് ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനകം ബെൻസീമ റയലുമായി ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തും.
അടുത്ത മാസത്തോടെ ബെൻസീമയുടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. താരം ഇതുവരെ റയൽ നൽകിയ പുതിയ കരാർ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. സൗദിയിൽ നിന്നുള്ള കരാർ സ്വീകരിക്കാൻ ബെൻസീമക്ക് താല്പര്യം ഉണ്ട് എന്ന് താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡിനെ അറിയിച്ചിട്ടുണ്ട്.
ഇനി റയൽ മാഡ്രിഡിന്റെ കൂടെ പ്രതികരം കണക്കിലെടുത്താകും ബെൻസീമ ഭാവി തീരുമാനിക്കുക. ബെൻസീമയെ സൗദി ഗവൺമെന്റ് തന്നെയാണ് സമീപിച്ചിരിക്കുന്നത്. വർഷം 100 മില്യൺ യൂറോ വേതനം ബെൻസീമക്ക് ലഭിക്കും. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസിഡറും ആകും ബെൻസീമ.
ഇത്രയും വലിയ ഓഫർ നിരസിക്കാൻ ബെൻസീമ ഉദ്ദേശിക്കുന്നില്ല. ഇതിനകം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ ഉണ്ട്. ബെൻസീമ കൂടെ എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും. ബുസ്കറ്റ്സ്, ജോർദി ആൽബ എന്നിവരും സൗദിയിലേക്ക് ആണ് പോകുന്നത് എന്നാണ് സൂചന. മെസ്സിയെ സൗദിയിൽ എത്തിക്കാൻ അൽ ഹിലാലും ശ്രമിക്കുന്നുണ്ട്.