പി.എസ്.ജിയും യുവന്റസും ഉള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാമത് ആയി ബെൻഫിക്ക മുന്നോട്ട്

20221103 074738

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ബെൻഫിക്ക. യുവന്റസിന് യൂറോപ്പ ലീഗിലേക്ക് വഴി തുറന്ന അവർ പി.എസ്.ജിയെ എവേ മത്സരങ്ങളുടെ ഗോളുകളുടെ ബലത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുക ആയിരുന്നു. ഗ്രൂപ്പിൽ പാരീസിനും പോർച്ചുഗീസ് ക്ലബിനും ഒരേ പോയിന്റുകളും ഗോൾ വ്യത്യാസവും ആയിരുന്നു. മകാബി ഹൈഫയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിക്കാൻ ആയത് ആണ് ബെൻഫിക്കക്ക് തുണയായത്.

ചാമ്പ്യൻസ് ലീഗ്

ആദ്യ പകുതിയിൽ ബെൻഫിക്കയുടെ ഗോൺസാലോ റാമോസിന്റെ ഗോളിന് പെനാൽട്ടിയിലൂടെ ചരോൺ ചെറി മറുപടി നൽകി. എന്നാൽ രണ്ടാം പകുതിയിൽ എതിരാളികളെ ഗോൾ മഴയിൽ മുക്കി പോർച്ചുഗീസ് ക്ലബ്. ഗോൺസാലോ റാമോസിന്റെ പകരക്കാരനായി ഇറങ്ങിയ പീറ്റർ മുസ, അലക്‌സ് ഗ്രിമാൾഡോ, റാഫ സിൽവ, ഹെൻറിക് അറാഹോ, ജാവോ മരിയോ എന്നിവരെ ആണ് ബെൻഫിക്കയുടെ ഗോളുകൾ നേടിയത്. 69 മിനിറ്റുകൾക്ക് ശേഷം നാലു ഗോളുകൾ അടിച്ചാണ് ബെൻഫിക്ക പാരീസിനെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയത്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിലെ മരിയോയുടെ ഗോൾ ആണ് പാരീസിനെ രണ്ടാമത് ആക്കിയത്. ഇതോടെ പി.എസ്.ജി പ്രീ ക്വാർട്ടറിൽ വമ്പൻ ടീമുകളിൽ ഒന്നിനെ ആവും നേരിടുക.