ബി.സി.സി.ഐക്ക് വമ്പൻ തിരിച്ചടി, ഭീമമായ തുക നഷ്ടപരിഹാരമായി നൽകണം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഡെക്കാൻ ചാർജേഴ്‌സിനെ പുറത്താക്കിയതിന്റെ പേരിൽ ബി.സി.സി.ഐക്ക് വമ്പൻ നഷ്ടപരിഹാരം വിധിച്ച് ബോംബെ ഹൈ കോടതി നിയമിച്ച ആർബിട്രേറ്റർ. 4800 കോടി രൂപ ബി.സി.സി.ഐ ഡെക്കാൻ ചാർജേഴ്‌സിന്റെ ഉടമകൾക്ക് നൽകണമെന്നാണ് ബോംബെ ഹൈക്കോടതി ഏർപ്പെടുത്തി ആർബിട്രേറ്റർ ജസ്റ്റിസ് സി.കെ താക്കർ പ്രഖ്യാപിച്ചത്.

ഈ വരുന്ന സെപ്റ്റംബറിന് മുൻപ് തുക കൈമാറണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. ബി.സി.സി.ഐ ഡെക്കാൻ ചാർജേഴ്‌സിന്റെ കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോൾ അവർക്ക് അനുകൂലമായ വിധിയായി വന്നിരിക്കുന്നത്. ഡെക്കാൻ ചാർജേഴ്‌സിന്റെ കരാർ അവസാനിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ആർബിട്രേറ്റർ വിധിക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന 8 ടീമുകളിൽ ഒന്നായിരുന്നു ഡെക്കാൻ ചാർജേഴ്സ്. 2009ൽ ഡെക്കാൻ ചാർജേഴ്സ് ഐ.പി.എൽ കിരീടവും നേടിയിട്ടുണ്ട്. നേരത്തെ 2017ലും ഇത്തരത്തിലുള്ള ഒരു കേസിൽ കൊച്ചി ടസ്കേഴ്സിനെതിരെ ബി.സി.സി.ഐ പരാജയപ്പെട്ടിരുന്നു. 2012 ലാണ് ഡെക്കാൻ ചാർജേഴ്സ് ഉടമകൾ ആദ്യമായി ബോംബെ ഹൈ കോടതിയെ സമീപിച്ചത്.