ഐപിഎൽ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബിസിസിഐ, മുംബൈ ചെന്നൈ പോരാട്ടത്തോടെ ദുബായ് ലെഗ് ആരംഭിക്കും

Sports Correspondent

ഐപിൽ ദുബായ് പതിപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബിസിസിഐ. സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും കൂടിയുള്ള മത്സരത്തോടെയാണ് അവശേഷിക്കുന്ന 31 മത്സരങ്ങള്‍ അടങ്ങിയ ദുബായ് ലെഗ് ആരംഭിക്കുക. മേയിൽ കൊറോണ കാരണം ആണ് ഐപിൽ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായത്. ഫൈനൽ മത്സരം ഒക്ടോബര്‍ 15ന് ആരംഭിക്കും.

അവശേഷിക്കുന്ന മത്സരങ്ങളിൽ 13 എണ്ണം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ക്വാളിഫയും ഫൈനലും ഉള്‍പ്പെടെയാണ് ഇത്. ഷാര്‍ജ്ജയിൽ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെ പത്ത് മത്സരങ്ങള്‍ നടക്കും. ഏഴ് ഡബിള്‍ ഹെഡര്‍ മത്സരങ്ങളും ഇത്തവണയുണ്ടാകും.

Screenshot From 2021 07 25 18 57 57

ഉച്ചത്തെ മത്സരം ഇന്ത്യന്‍ സമയം 3.30യ്ക്കും വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയംം 7.30യ്ക്കുമാണ് നടക്കുക.