ഗ്രൂപ്പ് സിയിൽ നാലു കളികളും ജയിച്ചു ബയേൺ മ്യൂണിക് അവസാന പതിനാറിലേക്ക്, ബാഴ്‌സലോണ യൂറോപ്പ ലീഗിലേക്ക്?

20221013 092017

ചാമ്പ്യൻസ് ലീഗിൽ മരണ ഗ്രൂപ്പ് ആവും എന്നു പ്രതീക്ഷിച്ച ഗ്രൂപ്പ് സിയിൽ അനായാസം അവസാന പതിനാറിലേക്ക് മുന്നേറി ബയേൺ മ്യൂണിക്. തുടർച്ചയായ മൂന്നു ജയങ്ങളും ആയി എത്തിയ ബയേൺ ഇന്നലെ വിക്ടോറിയ പ്ലസനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് തകർത്തത്. രണ്ടു ഗോൾ അടിക്കുകയും ഒരു ഗോളിന് അവസരം ഉണ്ടാക്കുകയും ചെയ്തു ലിയോൺ ഗൊരെസ്ക തിളങ്ങിയപ്പോൾ ലിറോയ്‌ സാനെ ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് അവസരം ഉണ്ടാക്കുകയും ചെയ്തു. തോമസ് മുള്ളർ ആണ് ജർമ്മൻ വമ്പന്മാർക്ക് ആയി നാലാം ഗോൾ നേടിയത്. ആദം കനോവ, യാൻ ക്ലിമന്റ് എന്നിവർ ആണ് വിക്ടോറിയക്ക് ആയി ആശ്വാസ ഗോളുകൾ നേടിയത്.

ബയേൺ മ്യൂണിക്

അതേസമയം ഇന്റർ മിലാനോട് 3-3 ന്റെ സമനില വഴങ്ങിയ ബാഴ്‌സലോണക്ക് അവസാന പതിനാറിൽ എത്താൻ അത്ഭുതം തന്നെ വേണ്ടി വരും. നിലവിൽ നാലു മത്സരങ്ങൾക്ക് ശേഷം ഇന്ററിന് 7 പോയിന്റുകൾ ഉള്ളപ്പോൾ ബാഴ്‌സലോണക്ക് 4 പോയിന്റുകൾ മാത്രം ആണ് ഉള്ളത്. ഇരു ടീമുകൾക്കും ബയേണിനോട്‌ മത്സരവും അവശേഷിക്കുന്നുണ്ട്. മത്സരത്തിൽ നിക്കോള ബരെല്ല, ലൗടാരോ മാർട്ടിനെസ്, റോബിൻ ഗോസൻസ് എന്നിവർ ഇന്ററിന് ആയി ഗോളുകൾ നേടിയപ്പോൾ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളുകൾ ആണ് ബയേണിനു സമനില നൽകിയത്. ഒസ്മാൻ ഡെമ്പേലയുടെ വക ആയിരുന്നു ബാഴ്‌സലോണയുടെ മൂന്നാം ഗോൾ.