ഡി ലിറ്റും ബയേണും തമ്മിൽ കരാർ ധാരണ

20220718 001106

ഡിലിറ്റ് ബയേണിലേക്ക് അടുക്കുന്നു. താരവും ജർമ്മൻ ചാമ്പ്യൻസുമായി കരാർ ധാരണയിൽ എത്തിയതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പുവെക്കാൻ ഡി ലിറ്റ് തയ്യാറാണ്. ക്ലബും ഡി ലിറ്റും തമ്മിൽ വേതനത്തിന്റെ കാര്യത്തിലും തീരുമാനം ആയിട്ടുണ്ട്. ഇനി യുവന്റസും ബയേണും തമ്മിൽ ട്രാൻസ്ഫർ തുക ചർച്ച ചെയ്യും. 80 മില്യൺ യൂറോയോളം ആണ് യുവന്റസ് ആവശ്യപ്പെടുന്നത്.

ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡറായാണ് അയാക്സിൽ നിന്ന് ഡിലിറ്റ് യുവന്റസിൽ എത്തിയത്. 85 മില്യണാണ് ഡിലിറ്റിനായി യുവന്റസ് അന്ന് ചിലവാക്കിയത്. യുവന്റ്സിനായി നൂറിന് അടുത്ത് മത്സരങ്ങൾ ഇതിനകം 22കാരനായ ഡിലിറ്റ് കളിച്ചിട്ടുണ്ട്.