ഷ്വെയിൻസ്റ്റൈഗർക്ക് പിന്നാലെ ബവേറിയൻ ഓർഡർ മെറിറ്റ് നേടി മുള്ളർ

Jyotish

ബവേറിയൻ ഓർഡർ ഓഫ് മെറിറ്റ് നേടി ബയേൺ മ്യൂണിക്ക് ഇതിഹാസം തോമസ് മുള്ളർ. ബവേറിയയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണ് തോമസ് മുള്ളർ നേടിയത്. ബയേണിലേയും ജർമ്മൻ ദേശീയ ടീമിലേയും സഹതാരമായിരുന്ന ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് പിന്നാലെയാണ് മുള്ളർ ഈ നേട്ടം സ്വന്തമാക്കിയത്. ബവേറിയയിലെ വെൽഹെയിമിൽ ജനിച്ച മുള്ളർ 2000ലാണ് ബയേൺ മ്യൂണിക്കിന്റെ യൂത്ത് ടീമിലെത്തുന്നത്.

ബയേൺ മ്യൂണിക്കിനൊപ്പം എട്ട് ബുണ്ടസ് ലീഗ കിരീടങ്ങൾ നേടിയ മുള്ളർ ഒരു ചാമ്പ്യൻസ് ലീഗ് അടക്കം ഒട്ടനവധി കിരീടങ്ങളും സ്വന്തം പേരിലാക്കി. 2014 ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായ മുള്ളർ ടൂർണമെന്റിൽ 5 ഗോളുകളും നേടിയിരുന്നു. ബയേണിന് വേണ്ടി 505 മത്സരങ്ങൾ കളിച്ച മുള്ളർ 188 ഗോളുകളും നേടിയിട്ടുണ്ട്.