ദുലീപ് ട്രോഫി: ബേസില്‍ തമ്പി ഇന്ത്യ ബ്ലൂവില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദുലീപ് ട്രോഫിയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. പാര്‍ത്ഥിവ് പട്ടേല്‍, ഫസല്‍ അഹമ്മദ്, അഭിനവ് മുകുന്ദ് എന്നിവര്‍ യഥാക്രമം ഇന്ത്യ ഗ്രീന്‍, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് എന്നീ ടീമുകളെ നയിക്കും. ഓഗസ്റ്റ് 17നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഈ വര്‍ഷവും ടൂര്‍ണ്ണമെന്റ് ഡേ നൈറ്റ് ഘടനയില്‍ പിങ്ക് ബോളില്‍ തന്നെ നടക്കും. ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടിലാവും മത്സരങ്ങള്‍ നടക്കുക.

ആദ്യ മത്സരത്തില്‍ ഓഗസ്റ്റ് 17നു ഇന്ത്യ റെഡ് ഇന്ത്യ ഗ്രീനിനെ നേരിടും. ഓഗസ്റ്റ് 22നു ഇന്ത്യ ബ്ലൂ ഇന്ത്യ റെഡ് പോരാട്ടവും ഓഗസ്റ്റ് 29നു ഇന്ത്യ ഗ്രീന്‍ ഇന്ത്യ ബ്ലൂ മത്സരവും നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. ഇതേ കാലഘട്ടത്തില്‍ ഇന്ത്യ എ ടീമും ബി ടീമും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളുടെ എ ടീമുമായി ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റ് കളിക്കുന്നതിനാല്‍ പല പ്രമുഖ താരങ്ങളും ദുലീപ് ട്രോഫിയില്‍ കളിക്കില്ല.

ഇന്ത്യ ബ്ലൂ: ഫൈസ് ഫസല്‍, അഭിഷേക് രാമന്‍, അന്‍മോല്‍പ്രീത് സിംഗ്, ഗണേഷ് സതീഷ്, ധ്രുവ് ഷോറെ, എന്‍.ഗാംഗ്ട, കെഎസ് ഭരത്, അക്ഷയ് വാഖരേ, സൗരവ് കുമാര്‍, സ്വപ്നില്‍ സിംഗ്, ബേസില്‍ തമ്പി, ബി അയ്യപ്പ, ജയ്ദേവ് ഉനഡ്കട്, ധവാല്‍ കുല്‍ക്കര്‍ണ്ണി

ഇന്ത്യ റെഡ്: അഭിനവ് മുകുന്ദ്, ആര്‍ആര്‍ സഞ്ജയ്, അശുതോഷ് സിംഗ്, ബാബ അപരാജിത്, റിത്തിക്ക് ചാറ്റര്‍ജ്ജി, ബി സന്ദീപ്, അഭിഷേക് ഗുപ്ത, ഷാഹ്ബാസ് നദീം, മിഹിര്‍ ഹിര്‍വാനി, പര്‍വേസ് റസൂല്‍, രജനീഷ് ഗുര്‍ബാനി, ഇഷാന്‍ പോറല്‍, അഭിമന്യൂ മിഥുന്‍, പൃഥ്വി രാജ്

ഇന്ത്യ ഗ്രീന്‍: പാര്‍ത്ഥിവ് പട്ടേല്‍, പ്രശാന്ത് ചോപ്രി, പ്രിയാംഗ് പഞ്ചല്‍, സുദീപ് ചാറ്റര്‍ജ്ജി, ഗുര്‍കീരത് മന്‍, ബാബ ഇന്ദ്രജിത്ത്, വിപി സോളങ്കി, ജലജ് സക്സേന, കരണ്‍ ശര്‍മ്മ, വികാസ് മിശ്ര, അങ്കിത് രാജ്പുത്, അശേക ദിന്‍ഡ, അതിത് ഷെത്ത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial