കാരിയസിന് പിന്തുണയുമായി സലാ രംഗത്ത്

ലിവർപൂൾ ഗോൾ കീപ്പർ ലോറിസ് കാരിയസിന് പിന്തുണയുമായി സൂപ്പർ താരം മുഹമ്മദ് സലാ രംഗത്ത്. കളികളത്തിലെ പിഴവുകളുടെ പേരിൽ ഏറെ വിമർശങ്ങൾ നേരിടുന്ന സഹ താരത്തിന് ട്വിറ്ററിലൂടെയാണ് സലാ പിന്തുണ അറിയിച്ചത്. ഏറ്റവും മികച്ചവർക്ക് പോലും പിഴവുകൾ പറ്റാറുണ്ടെന്നും വെറുക്കുന്നവരെ അവഗണിക്കാനുമാണ് സലാ കാരിയസിനോട് പറഞ്ഞത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പിഴവുകൾ കാരണം ഏറെ വിമർശനമാണ് താരം നേരിടുന്നത്. കൂടാതെ 2 പ്രീ സീസൺ മത്സരങ്ങളിലും താരം ഗുരുതര പിഴവുകളും വരുത്തി. ഇതോടെ മാധ്യമങ്ങളും ഫുട്ബോൾ ആരാധകരും കടുത്ത വിമർശനമാണ് താരത്തിന് നേരെ നടത്തിയത്. ഈ സാഹചര്യത്തിലാണ് സലായുടെ ട്വീറ്റ് വരുന്നത്.

റെക്കോർഡ് തുകക്ക് അലിസൻ ബെക്കർ ലിവർപൂളിൽ എത്തിയതോടെ കാരിയസിന് ലിവർപൂൾ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല. താരം ഒരു പക്ഷെ ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial