പ്രീസീസൺ എൽ ക്ലാസികോയിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ തകർത്തു

Newsroom

ഈ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് ബാഴ്സലോണയോട് പരാജയപ്പെട്ടു. അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ തോൽപ്പിച്ചത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 15ആം മിനുട്ടിൽ ഡെംബലെയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു‌. ഈ ഗോളിന് 20ആം മിനുട്ടിൽ തിരിച്ചടിക്കാൻ റയലിന് പെനാൾട്ടിയിലൂടെ ഒരു അവസരം ലഭിച്ചു. എന്നാൽ വിനീഷ്യസിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

ബാഴ്സലോണ 23 07 30 09 43 53 263

മത്സരത്തിന്റെ അവസാന അഞ്ചു മിനുട്ടുകളിൽ ആണ് ബാക്കി രണ്ട് ബാഴ്സലോണ ഗോളുകളും വന്നത്. 85ആം മിനുട്ടിൽ ഫെർമിൻ ലോപസ് ബാഴ്സലോണയുടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമിൽ ഫെറാൻ ടോറസും ബാഴ്സലോണക്ക് ആയി ഗോൾ നേടി. ഇനി ബാഴ്സലോണ അടുത്ത മത്സരത്തിൽ എ സി മിലാനെയും റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ യുവന്റസിനെയും നേരിടും.